ഇന്ന് പുലര്‍ച്ചെ, ജീവിതത്തിന്‍റെ ആത്യന്തികമായ അര്‍ത്ഥശൂന്യതയെപ്പറ്റി സംസാരിക്കുന്നവരുടെ വാക്കുകള്‍ ഞാന്‍ കേട്ടു. എന്‍റെ കണ്ണിലെ പുറത്തേക്കൊഴുകാതെ തങ്ങുന്ന നീര്‍ത്തുള്ളിയില്‍ അവരുടെ മുഖങ്ങള്‍ തിളങ്ങി. കണ്ണീര്‍ മടങ്ങിയപ്പോള്‍ കൃഷ്ണമണി കുത്തിപ്പൊളിച്ചുള്ളിലെത്തി അവരൊരു സുന്ദരസാമ്രാജ്യം സ്ഥാപിച്ചു.